DRY DAY മദ്യവില്പന; വാഹന സഹിതം ഒരാൾ പിടിയിൽ


തളിപ്പറമ്പ്: തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടവും പാർട്ടിയും പൂവ്വം- കാർക്കിൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ KL 59 AA 2680 Activa 125 സ്കൂട്ടറിൽ വിൽപ്പനക്കായി കടത്തിക്കൊണ്ടു വന്ന 25 കുപ്പി ( പന്ത്രണ്ടര ലിറ്റർ) മദ്യവുമായി റോബി തോമസ് -47 വയസ്സ് എന്നയാളെ പിടികൂടി. ഇയാളിൽ നിന്നും 600രൂപയും പിടിച്ചെടുത്തു വർഷങ്ങളായി ഈ മേഖലകളിൽ ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കുകയാണ് ടിയാൻ്റെ പതിവ്. ഡ്രൈ ഡേയിൽ ബീവറേജ് ഔട്ട്ലെറ്റുകൾ അവധിയായതിനാൽ അമിത വിലയിടാക്കിയാണ് ഇയാൾ മദ്യ വിൽപന നടത്തുന്നത്. സ്കൂട്ടറും മദ്യവും കണ്ടുകെട്ടി പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ മുറക്ക് റിമാൻഡ് ചെയ്തു ഉത്തരവാകുകയും കണ്ണൂർ ജില്ലാ ജയിലിൽ ഹാജരാക്കുകയും ചെയ്തു. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി പി, പ്രിവൻ്റീവ്  ഓഫീസർമാരായ നികേഷ് കെ വി,  ഫെമിൻ ഇ എച്ച്, സിവിൽ എക്സൈസ് ഓഫീസർ വിനീത് പിആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത. എം വി എന്നിവർ  ഉണ്ടായിരുന്നു.



Post a Comment

أحدث أقدم

AD01