‘എസ് എസ് കെ ഫണ്ട് കിട്ടുമെന്നാണ് പ്രതീക്ഷ, 10ന് ദില്ലിയിൽ പോകും’; പി എം എ സലാം സ്വന്തം സംസ്‌കാരം പുറത്തെടുത്തുവെന്നും മന്ത്രി വി ശിവന്‍കുട്ടി


എസ് എസ് കെ ഫണ്ട് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നവംബർ 10-ന് ദില്ലിയിലേക്ക് പോകുമെന്നും മന്ത്രി വി ശിവൻകുട്ടി. അന്ന് ചര്‍ച്ചയ്ക്ക് ശ്രമിക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നു. ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നവംബർ 10-ന് തൊഴില്‍ മന്ത്രിമാരുടെ യോഗമാണ്. അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും. പി എം ശ്രീ വിഷയത്തിലുള്ള മന്ത്രിസഭ ഉപസമിതി കൂടി ആലോചിച്ചതിനു ശേഷമേ മറ്റ് നടപടികളായി മുന്നോട്ടു പോകൂ. ഉപസമിതി യോഗം ഉടൻ വിളിക്കും. ഫണ്ട് ലഭിക്കില്ല എന്നത് പ്രചാരണം മാത്രമാണ്. കേന്ദ്രത്തിന് കത്തയക്കുന്ന കാര്യം മുഖ്യമന്ത്രിയോട് നേരില്‍ കണ്ട് ചോദിക്കും. പി എം ശ്രീയില്‍ വ്യക്തിപരമായ തീരുമാനമല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം പരാമര്‍ശം നടത്താന്‍ പാടില്ലെന്ന് മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാമിന്റെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. പി എം എ സലാം സ്വന്തം സംസ്‌കാരം പുറത്തെടുത്തിരിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.



Post a Comment

أحدث أقدم

AD01