കണ്ണൂർ: സ്കൂളും പരിസരവും കുട്ടികളും സുരക്ഷിതമാക്കുന്ന സുരക്ഷിത് മാർഗ് 2025 പദ്ധതിയും, പദ്ധതിയുടെ ഭാഗമായുള്ള ട്രെയിനിങ് ഓഫ് ട്രെയിനേഴ്‌സ് (TOT) പ്രോഗ്രാമും കണ്ണൂരിൽ തുടക്കമായി.കൂറ്റൂക്കാരൻ ഗ്രൂപ്പിൻ്റെ CSR സംരംഭമാണ് 'സുരക്ഷിത് മാർഗ്'. നവംബർ 22, 2025 ശനിയാഴ്ച ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് SCMS ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷന്റെ (SiRST) നേതൃത്വത്തിൽ ആണ് പരിപാടി നടന്നത്. രാവിലെ 10:00 മണിക്ക് ആരംഭിച്ച ഉദ്ഘാടന സമ്മേളനം ജില്ലാ ജഡ്ജ്, ലേബർ കോടതി, കണ്ണൂർ, ശ്രീമതി നിഷി പി.എസ്. ഉദ്ഘാടനം ചെയ്തു. റോഡുസംസ്കാരത്തിൽ കാതലായ മാറ്റം സാധ്യമാക്കാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് കഴിയുമെന്നും, കുട്ടികളിലൂടെ നമ്മുടെ നിരത്തുകൾ അപകടരഹിതമാക്കുന്നതിന് ശാസ്ത്രീയമായ ഒരു ഇടപെടലാണ് സുരക്ഷിത് മാർഗ് പദ്ധതി മുന്നോട്ട് വെക്കുന്നതെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. എസ് സി എം എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ (SiRST) ഡയറക്ടർ, ശ്രീ. ആദർശകുമാർ ജി. നായർ സ്വാഗതം ആശംസിച്ചു. പരിപാടിയിൽ സുരക്ഷിത് മാർഗ് 2025 ജില്ലാ ലീഡർ, കണ്ണൂർ, ശ്രീ. മധുസൂദനൻ വി.വി. അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഇൻ-ചാർജ്, കണ്ണൂർ, ഡോ. രാജേഷ് കെ.പി. മുഖ്യപ്രഭാഷണം നടത്തി. ഈ പദ്ധതി ജില്ലയിലെ സ്കൂളുകളും പരിസരവും സുരക്ഷിതമാക്കാനുള്ള ഒരു മാതൃകയാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. യോഗത്തിൽ ശ്രീ. വിനോദ് കുമാർ (JRTO, കണ്ണൂർ), ശ്രീമതി സരിത പി കെ. (പ്രിൻസിപ്പൽ, ചൊവ്വ എച്ച്.എസ്.എസ്.), ശ്രീമതി ശ്രീജ പി. (എച്ച്.എം., ചൊവ്വ എച്ച്.എസ്.എസ്.), ശ്രീ. സൂരജ് ലാൽ വി.ആർ. (വർക്സ് മാനേജർ, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ്) എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.എസ്.ഇ.ടി. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. സുജയ് കെ. കൃതജ്ഞത രേഖപ്പെടുത്തി. പരിശീലന സെഷനുകൾ ഉദ്ഘാടനത്തിന് ശേഷം അധ്യാപകർക്കായുള്ള പരിശീലന ക്ലാസുകൾ നടന്നു. റോഡുസുരക്ഷയുടെ എല്ലാ തലങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ സമഗ്ര പദ്ധതി.
പരിശീലന പരിപാടിയിലെ സെഷനുകൾക്ക് നേതൃത്വം നൽകിയവർ:
റോഡ് സുരക്ഷയെക്കുറിച്ചുള്ള ആമുഖം: ശ്രീ. ആദർശകുമാർ ജി. നായർ, ഡയറക്ടർ, SiRST
സുരക്ഷിത് മാർഗ് ആമുഖം, പ്രോഗ്രാം മാർഗ്ഗനിർദ്ദേശങ്ങൾ: ശ്രീ. കോശി പി. ജോസഫ്, അസിസ്റ്റന്റ് പ്രൊഫസർ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗം, SSET
ട്രാഫിക് ചിഹ്നങ്ങളും റോഡ് മാർക്കിംഗുകളും: ശ്രീ. നിഖിൽ അശോക്, അസിസ്റ്റന്റ് പ്രൊഫസർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം, SSET
സ്കൂൾ സോൺ സുരക്ഷാ ഓഡിറ്റിനുള്ള ഉപകരണങ്ങളുടെ ആമുഖം: ശ്രീ. ദീപു ആർ., അസിസ്റ്റന്റ് പ്രൊഫസർ, സിവിൽ എഞ്ചിനീയറിംഗ് വിഭാഗം, SSET കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്കൂൾ പരിസരത്തുള്ളവർക്ക് പരിശീലനം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. IRF India tool ഉപയോഗിച്ച് സ്കൂൾ പരിസരം ഓഡിറ്റ് നടത്തി അപകടം കുറക്കുവാനുള്ള ശ്രമം ഈ പദ്ധതിയിൽ ഉണ്ട്. പദ്ധതിയിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്ക് 25,000 രൂപ വീതം ലഭിക്കുന്നതു കൂടാതെ, നന്നായി നടപ്പിലാക്കുന്ന സ്കൂളുകൾക്ക് തുടർ പ്രവർത്തനത്തിനായി ഒരു ലക്ഷം രൂപ വരെയുള്ള വിവിധ അവാർഡുകൾ ലഭിക്കും. പരിശീലന പരിപാടി വൈകുന്നേരം 4:00 മണിക്ക് സമാപിച്ചു.
.jpg)




إرسال تعليق