ഇന്ത്യയുടെ വനിതാ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന് വർണാഭമായ സ്വീകരണമൊരുക്കി സർക്കാർ. കൊൽക്കത്ത ഈഡൻ ഗാർഡന്‍സ് സ്റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ബംഗ ഭൂഷൺ പുരസ്കാരവും പൊലീസിൽ ഡിഎസ്പിയായിട്ടുള്ള നിയമന കത്തും കൈമാറി.
നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 34 റൺസ് നേടിയ ഇന്നിംഗ്‌സിന് ആദരസൂചകമായി സിഎബി ഒരു സ്വർണ്ണ ബാറ്റും പന്തും 34 ലക്ഷം രൂപ ക്യാഷ് അവാർഡും നൽകി. പശ്ചിമ ബംഗാൾ സർക്കാർ ഒരു സ്വർണ്ണ ചെയിൻ സമ്മാനമായി നൽകി. ഡിഎസ്പിയായുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി മമതാ ബാനർജിയാണ് റിച്ച ഘോഷിനു കൈമാറിയത്.
ഇന്ത്യൻ വനിതാ ക്രിക്കറ്റിന് അടിത്തറ പാകിയത് ജൂലൻ ഗോസ്വാമിയെപ്പോലുള്ള ഇതിഹാസങ്ങളാണെന്നും ഐസിസി കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പ് ഇന്ത്യ ഒടുവിൽ അവസാനിപ്പിക്കുന്നത് റിച്ച ഘോഷ് ഉറപ്പാക്കിയെന്നും മമത ബാനർജി പറഞ്ഞു.
ഇന്ത്യയുടെ ലോകകപ്പ് സീസണിലുടനീളം റിച്ച ഘോഷ് മികച്ച പ്രകടനം കാഴ്ചവച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 39.16 ശരാശരിയിൽ 235 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 94 റൺസ് നേടിയ അവർ പിന്നീട് പ്രോട്ടിയസിനെതിരായ ഫൈനലിൽ ഒരു സെഞ്ച്വറി നേടി.
റിച്ച ഘോഷ് ബംഗാളിന്റെ അഭിമാനമുയർത്തിയെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചു. ‘‘റിച്ച ഇനിയും മികച്ച പ്രകടനങ്ങൾ നടത്തുമെന്നാണ് എന്റെ പ്രതീക്ഷ. ഒരിക്കൽ അവർ ഇന്ത്യൻ ടീം ക്യാപ്റ്റനായി കളിക്കും.’’– എന്നും സൗരവ് ഗാംഗുലി പ്രതികരിച്ചു.
.jpg)




إرسال تعليق