ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായി അനുമോൾ

   


                        

ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായി നടി അനുമോൾ. അനീഷും അനുമോളും തമ്മിലാണ് അവസാന പോരാട്ടം നടന്നത്. ഇതിൽ കൂടുതൽ വോട്ടുകൾ നേടി അനുമോൾ ജേതാവാകുകയായിരുന്നു. റിയാലിറ്റി ഷോകളിലൂടെയും ഹാസ്യ സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതമായ മുഖമായിരുന്നു അനുമോളുടേത്. അനുമോളുടെ ഒറ്റപ്പെടൽ സ്ട്രാറ്റജിയും പിആർ വർക്കും ഏറ്റെന്നാണ് പൊതുവെയുള്ള സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഫിനാലെയുടെ അവസാനം മോഹൻലാൽ വീണ്ടും ബിഗ് ബോസ് വീട്ടിലെത്തി അനുമോളേയും അനീഷിനെയും അഭിനന്ദിച്ചു. ഈ വീട്ടിൽ ആദ്യം എത്തിയ മത്സരാർഥി അനീഷ് ആയിരുന്നെങ്കിലും അതിലും മുമ്പ് താൻ വന്നിട്ടുണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്. അവസാന ആഴ്ചയിലും കടുത്ത പോരാട്ടങ്ങളാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്. ഒടുവിൽ വേദിയിൽ വച്ച് മോഹൻലാൽ തന്നെയാണ് അനുമോളെ വിജയിയായി പ്രഖ്യാപിച്ചത്. അതേസമയം, സീസണിലെ ബെസ്റ്റ് പെർഫോമറായി ആര്യനെയും തെരഞ്ഞെടുത്തു.



Post a Comment

أحدث أقدم

AD01