ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പഴിച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി. ദേവസ്വം ബോർഡ് പറഞ്ഞതിനെ തുടർന്നാണ് സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി അനുമതി കൊടുത്തതെന്നാണ് മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നും ഭക്തനെന്ന നിലയിൽ ഗോവർദ്ധനെ പരിചയം ഉണ്ടെന്നും മൊഴി. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകി. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈകോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയ ശേഷം തുടർനീക്കമെന്ന നിലപാടിലാണ് എസ്ഐടി. എ.പത്മകുമാർ ഉൾപ്പടെയുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്ന കാര്യം അതിനു ശേഷം തീരുമാനിക്കുമെന്നാണ് വിവരം. മറ്റു ദേവസ്വം ബോർഡ് അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുന്നതും വൈകും. അതേ സമയം സന്നിധാനത്ത് നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം തുടരന്വേഷണത്തിൽ നിർണ്ണായകമാകും.
സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ജാമ്യാപേക്ഷയുമായി സമീപിച്ചു. ജാമ്യാപേക്ഷ ഡിസംബർ 2 ന് കോടതി പരിഗണിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി തന്ത്രിയുമായുള്ള ബന്ധം സംബന്ധിച്ച് വ്യക്തവരുത്താനും അന്വേഷണസംഘം തീരുമാനം എടുത്തിരുന്നു.
.jpg)



إرسال تعليق