ശ്രീകണ്ഠാപുരം: എസ്ഇഎസ് കോളേജിൽ 2025 ൽ വിജയിച്ച നൂറു പേർക്ക് ബിരുദദാന ചടങ്ങ് നടത്തി. പയ്യന്നൂർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സന്തോഷ് വി എം ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.എസ് ഇ എസ് കോളേജ് പ്രിൻസിപ്പാൾ ഡോ റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബിരുദം കേവലം കടലാസ് അല്ല, വർഷങ്ങളായി കൈവരിച്ച വൈകാരിക പക്വത, അറിവ്, സിദ്ധി മുതലായവ സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ ജീവിതത്തിൽ പ്രവർത്തികമാക്കാനുള്ള ഓർമപ്പെടുത്തലാണെന്ന് ഡോ സന്തോഷ് വി എം പറഞ്ഞു. കലാശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നോട്ട് നയിക്കേണ്ട പുതുതലമുറ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ പഠിച്ച് മിടുക്കരാവുക എന്നത് മാത്രമല്ല ഏറ്റവും നന്മയുള്ളവർ ആയി മാറുക എന്നതുമാണ് പ്രധാനമെന്ന് രാധാകൃഷ്ണൻ മണിക്കോത്ത് പറഞ്ഞു. എസ് ഇ എസ് കോളേജ് മാനേജർ വിനിൽ വർഗീസ്, പിടിഎ വൈസ് പ്രസിഡണ്ട് സുരേഷ് കെ, ഐക്യു എ സി കോഡിനേറ്റർ ഡോ സജീഷ് ടി.ജെ, പ്രദീപ് കെ വി, അനുമോൾ തോമസ്, ഡോ സീന പി പി , കോളേജ് യൂണിയൻ ചെയർമാൻ യദു കൃഷ്ണ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. ആദ്യമായാണ് കോളേജിൽ ബിരുദ ദാന ചടങ്ങ് നടക്കുന്നത്.
.jpg)




إرسال تعليق