കല്ലായിയിൽ കോൺഗ്രസിന് പുതിയ സ്ഥാനാർത്ഥി; വി എം വിനുവിന് പകരം കാളകണ്ടി ബൈജു സ്ഥാനാർത്ഥിയാകും



 കല്ലായിയിൽ കോൺഗ്രസിന് പുതിയ സ്ഥാനാർത്ഥി. കാളകണ്ടി ബൈജു സ്ഥാനാർത്ഥിയാകും. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റാണ് ബൈജു. പ്രഖ്യാപനം ഇന്നുണ്ടാകും. വി എം വിനുവിന് മത്സരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഇന്നലെയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. സംവിധായകനും സെലിബ്രിറ്റിയുമാണ് താനെന്ന് വിഎം വിനു ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാൽ സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി പറയുകയായിരുന്നു. എതിര്‍പ്പുണ്ടെങ്കില്‍ കമ്മിഷനെ അറിയിക്കൂ എന്ന് ഹൈക്കോടതി പറഞ്ഞു.സെലബ്രിറ്റിയായയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ല. സെലബ്രിറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിയമമാണ് ബാധകം. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ഒന്നും അറിയാറില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. വി എം വിനുവിനെ സഹായിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിങ്ങളുടെ കഴിവുകേട് മുന്‍ നിര്‍ത്തി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുത് എന്നും കോടതി പറഞ്ഞു.



Post a Comment

أحدث أقدم

AD01