മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. ചിത്രം സയനൈഡ് മോഹന്റെ കേസിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് മമ്മൂട്ടി. കളങ്കാവലിന് സയനൈഡ് മോഹന്റെ കേസുമായിട്ട് ബന്ധമില്ലെന്നും പക്ഷെ സിനിമയിൽ സയനൈഡ് ഉപയോഗിക്കുന്നുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു. 'സയനൈഡ് മോഹന്റെ കേസുമായിട്ട് കളങ്കാവലിന് ബന്ധമില്ല. പക്ഷെ സിനിമയിൽ സയനൈഡ് ഉപയോഗിക്കുന്നുണ്ട്. സയനൈഡ് മോഹനുമായി ഈ സിനിമയ്ക്ക് ബന്ധമില്ല. പക്ഷെ അതുപോലെ ഒരാളുടെ കഥയാകാം ഇത്. അങ്ങനെ ഒത്തിരി പേരെ നമ്മൾ പിടിച്ചിട്ടുണ്ടല്ലോ. പക്ഷെ സംവിധായകനെയും എഴുത്തുകാരനെയും ഇൻസ്പയർ ചെയ്ത മോമെന്റുകൾ സിനിമയിലുണ്ടാകാം', മമ്മൂട്ടിയുടെ വാക്കുകൾ. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീൽ നൽകുന്ന ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്.
.jpg)




إرسال تعليق