തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരിട്ടി ആർട്സ് & കൾച്ചറൽ ഫോറം പ്രസിഡൻ്റ് കെ.കെ.ശിവദാസിന് കെട്ടിവെയ്ക്കാനുള്ള തുക കൈമാറി


ഇരിട്ടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് കോളിത്തട്ടിൽ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രസിഡൻ്റ് കെ.കെ.ശിവദാസിന് നാമനിർദ്ദേശ പത്രിക സമർപ്പണത്തിനൊപ്പം കെട്ടിവെയ്ക്കാനായി ഇരിട്ടി ആർട്സ് കൾച്ചറൽ ഫോറം അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക ഉളിക്കലിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ഡോ.ജി.ശിവരാമകൃഷ്ണൻ, ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, വൈസ് പ്രസിഡൻ്റ് ബാബു സി.കീഴൂർ എന്നിവർ ചേർന്ന് കൈമാറി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ അഡ്വ.കെ.ജി.ദിലീപ്, പി.വി.ഉഷാദ് എന്നിവർ  സംബന്ധിച്ചു.




Post a Comment

أحدث أقدم

AD01