പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനകീയ വിദ്യാഭ്യാസ വികസന പദ്ധതിയുടെ മാതൃക: മന്ത്രി വി.ശിവന്‍കുട്ടി

 


 മയ്യില്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടോദ്ഘാടനവും തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് നിര്‍മിക്കുന്ന കെട്ടിത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ ചിലവില്‍ നിര്‍മിച്ച ആറ് ക്ലാസ്സ് മുറികളും ശൗചാലയങ്ങളും ഉള്‍പ്പെടുന്നതാണ് കെട്ടിടം. എം.വി. ഗോവിന്ദന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ര് അഡ്വ. കെ.കെ. രത്‌നകുമാരി, പഞ്ചായത്ത് പ്രസിഡന്‍ര് എം.വി. അജിത, എന്‍.വി. ശ്രീജിനി, എം.വി.ഓമന, ഇ.എം. സുരേഷ്ബാബു, ആര്‍.ഡി.ഡി. കെ.എ. വിനോദ്കുമാര്‍, ഡി.ഡി.ഇ. ഡി.ഷൈനി, ഡി.ഇ.ഒ. എസ്.വന്ദന, കെ.കെ. രവീന്ദ്രന്‍, കെ.സി. ഹരികൃഷ്ണന്‍, സമഗ്ര ശിക്ഷ ഡി.പി.സി. ഇ.സി. വിനോദ്, കെ.സി. സുധീര്‍, പ്രഥമാധ്യാപകന്‍ പി.വി. മനോജ്കുമാര്‍, പി.ടി.എ. പ്രസിഡന്‍ര് കെ.അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

أحدث أقدم

AD01