‘സ്ത്രീകള്‍ക്ക് ഒപ്പമാണ് അമ്മ’: ഗൗരി കിഷന്‍ വിഷയത്തില്‍ യൂട്യൂബര്‍ ഇന്നലെ പറഞ്ഞത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്ന് പ്രസിഡന്റ് ശ്വേതാ മേനോന്‍

 


നടി ഗൗരി കിഷന് എതിരായ യൂട്യൂബറുടെ ബോഡി ഷെയ്മിങ് വിഷയത്തില്‍ പ്രതികരണവുമായി താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് ശ്വേത മേനോന്‍. ‘ഗൗരി കിഷന്‍ വിഷയത്തില്‍ യൂട്യൂബര്‍ ഇന്നലെ പറഞ്ഞത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്ന് ശ്വേതാ മേനോന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ഒപ്പമാണ് അമ്മ, അതില്‍ ഇന്‍ഡസ്ട്രീ വ്യത്യാസമില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു’.

തമിഴ് ചിത്രം ‘അദേഴ്സി’ന്റെ പ്രമോഷന്‍ പ്രസ് മീറ്റിനിടെയാണ് താരത്തിനു നേരെ ബോഡി ഷെയ്മിങ് ചോദ്യവുമായി യൂട്യൂബര്‍ എത്തിയത്. എന്നാല്‍ അതേ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ചോദ്യം ചോദിച്ച യൂട്യൂബര്‍ക്ക് ഗൗരി ചുട്ടമറുപടി നല്‍കിയത് ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

‘ആരായാലും, എപ്പോള്‍ ആയാലും, എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചു വിശ്വസിക്കുന്നു’ എന്ന പോസ്റ്ററോടെ താരത്തിന് ഇന്നലെ സാമൂഹികമാധ്യമത്തിലൂടെ എഎംഎംഎ പിന്തുണ അറിയിച്ചിരുന്നു.



Post a Comment

أحدث أقدم

AD01