കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ. എം. പി.യു) ഇരിട്ടി മേഖല വാർഷിക സമ്മേളനവും തിരിച്ചറിയൽ കാർഡ് വിതരണവും ഭാരവാഹികളെ തിരഞ്ഞെടുക്കലും


ഉളിക്കൽ: കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ. എം. പി.യു) ഇരിട്ടി മേഖല വാർഷിക സമ്മേളനവും തിരിച്ചറിയൽ കാർഡ് വിതരണവും ഉളിക്കൽ വ്യാപാരഭവൻ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് തോമസ് അയ്യങ്കനാൽ അധ്യക്ഷതവഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ, മേഖല സെക്രട്ടറി ഷൈൻ ഐ ടോം എന്നിവർ സംസാരിച്ചു. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു നിർവ്വഹിച്ചു. 



2026-27 വർഷത്തെ ഭാരവാഹികളായി അരുൺ പി അശോക് ( പ്രസിഡൻ്റ് ), തോമസ് അയ്യങ്കനാൽ, ജസ്റ്റിൻ (വൈസ്‌. പ്രസിഡൻ്റ്), പി.എം. ഷിബു (സെക്രട്ടറി), മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ, വിൽസൺ ചാക്കോ (ജോ. സെക്രട്ടറി) പ്രകേഷ് (ട്രഷറർ), പ്രോജക്ട് കോ -ഓർഡിനേറ്ററായി ഷൈൻ ഐ ടോമിനേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഹരിദാസൻ, വി.എൽ. ഷാജു എന്നിവരെയും തിരഞ്ഞെടുത്തു. 2026 ഫെബ്രുവരിയിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന ജില്ലാ- സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കുവാൻ തീരുമാനിച്ചു.



Post a Comment

أحدث أقدم

AD01