പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ വാദവും പൊളിഞ്ഞു: ഉത്സവ കാലത്തും കുതിക്കാതെ ജിഎസ്ടി വരുമാനം


ജിഎസ്ടി പ്രഖ്യാപന സമയത്ത് രാജ്യത്ത് വരുമാനം കുതിച്ച് ചാടുമെന്നൊക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങൾ. എന്നാൽ ആ വാദങ്ങളെല്ലാം പൊളിഞ്ഞ് വീഴുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. ഈ ഉത്സവ കാലത്ത് പോലും ജിഎസ്ടി വരുമാനത്തിൽ കിതപ്പ് അല്ലാതെ കുതിപ്പ് ഒന്നുമുണ്ടായിട്ടില്ല. ഒക്ടോബറിലെ വരുമാന വർദ്ധനവ് 9000കോടി രൂപ മാത്രമാണ്. ഒക്ടോബർ മാസത്തിലെ ആകെ വരുമാനം 1.87 ലക്ഷം കോടി. ഏപ്രിൽ – മെയ് മാസങ്ങളിൽ 9 ശതമാനം വീതം ഉയർന്ന വരുമാനമാണ്‌ ഒക്‌ടോബറിൽ 4.6 ശതമാനം വർധനവിൽ ഒതുങ്ങിപ്പോയത്. ഉത്സവ സീസൺ അവസാനിച്ചതോടെ ജിഎസ്ടി വരുമാനത്തിൽ കൂടുതൽ ഇടിവുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉത്പന്നങ്ങളുടെ വിലക്കുറവ് കൂടുതൽ നികുതി വരുമാനത്തിന് വഴിയൊരുക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ അവകാശ വാദം. വിദേശ നാണ്യ ശേഖരത്തിൽ 61000 കോടി ഡോളറിന്റെ ഇടിവ് സംഭവിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.



Post a Comment

أحدث أقدم

AD01