വന്യമൃഗ ശല്യം സോളാർ വേലി ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നതിൽ ജില്ലാ മുന്നിൽ: വനം വകുപ്പ് മന്ത്രി



വന്യജീവി സംഘർഷ ലഘുകരണത്തിനായി നിലവിൽ ജില്ലയിൽ സ്വീകരിച്ചു വരുന്ന ഫലപ്രദമായ പദ്ധതികളെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അഭിനന്ദിച്ചു.ഈ വർഷത്തോടെ സമ്പൂർണ്ണ സോളാർ വേലികളാൽ സംരക്ഷിത ജില്ലയാക്കി കാസർകോട് ഉയർത്താനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കാസർഗോഡ് കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന മനുഷ്യ, വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട നിയന്ത്രണ സമിതി ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വനം വന്യജീവി വകുപ്പ് മന്ത്രി .സ്വകാര്യസ്ഥലങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനാവശ്യമായ നടപടികൾ ഊർജ്ജിതമായി ജില്ലയിൽ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രശ്നബാധിത പഞ്ചായത്തുകളുടെ പ്രസിഡൻ്റ്, സെക്രട്ടറി തുടങ്ങിയവരുടെ അടിയന്തര യോഗം വിളിച്ചുകൂട്ടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജില്ലയിൽ വനങ്ങളിലൂടെ കടന്നു പോകുന്ന റോഡുകളിൽ വന്യജീവികൾ വാഹനങ്ങളിൽ ഇടിച്ചും മറ്റുമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രായോഗിക നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും മനുഷ്യവാസ മേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി താത്കാലികമായി പാർപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു .യോഗത്തിൽ ജില്ലാ കളക്ടർ. കെ. ഇമ്പശേഖർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബിന്ദു.കെ വി, തദ്ദേശ സ്വയംഭരണം, പോലീസ്, ട്രൈബൽ ഡവലപ്മെൻ്റ് തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.



Post a Comment

أحدث أقدم

AD01