ശബരിമല സ്വർണ മോഷണ കേസിൽ സന്നിധാനത്ത് പ്രത്യേക അന്വഷണ സംഘത്തിന്റെ പരിശോധന. ശ്രീകോവിലിലെ കട്ടിള പാളി, ദ്വാരപാലക ശില്പം എന്നിവിടങ്ങളിലെ സാമ്പിളുകൾ ശേഖരിക്കും. ചെമ്പ് പാളികളുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എസ് ഐ ടി എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വിധത്തിലാണ് പരിശോധന നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അടക്കമുള്ളവർ സന്നിധാനത്തുണ്ട്. അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസ്സിലെ എഫ് ഐ ആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ടുള്ള ഇ ഡി യുടെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചീഫ് ജസ്റ്റിസിന് വിട്ടു.
കേസ് ദേവസ്വം ബെഞ്ചിന് കൈമാറുന്നതിന് മുന്നോടിയായാണ് നടപടി. ഹർജി ദേവസ്വം ബഞ്ച് പരിഗണിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്നാണ് ഇ ഡി ഹൈക്കോടതിയെ സമീപിച്ചത്.
.jpg)




إرسال تعليق