അവധി ദിനമായിട്ടും തിരക്കൊഴിഞ്ഞ് ശബരിമല; സ്പോട്ട് ബുക്കിംഗ് സ്ലോട്ടുകളുടെ എണ്ണം ഉയർത്തിയേക്കും


അവധി ദിവസമായിട്ടും തിരക്കൊഴിഞ്ഞ് ശബരിമല. മലകയറി എത്തുന്ന ഓരോ തീർത്ഥാടകരും ബുദ്ധിമുട്ടില്ലാതെ ദർശനം നേടി മടങ്ങുന്നു. തിരക്ക് കുറയുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിംഗ് സ്ലോട്ടുകളുടെ എണ്ണം ഉയർത്തും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരിടത്തും തിക്കോ തിരക്കോ ഇല്ല. മലചവിട്ടി എത്തുന്ന ഓരോ തീർത്ഥാടകരും സംതൃപ്തിയോടെ ദർശനം പൂർത്തിയാക്കി മലയിറങ്ങുന്നു. നിലവിൽ 75000 തീർത്ഥാടകർക്കാണ് ദർശനത്തിന് അനുമതി.

തിരക്ക് കുറയുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിംഗ് സ്ലോട്ടുകളുടെ എണ്ണം5000 ത്തിൽ നിന്നും ഉയർത്തും. സന്നിധാനത്തെ തിരക്ക് വിലയിരുത്തി പ്രത്യേക കമ്മറ്റിയാണ് സ്ലോട്ടുകളുടെ എണ്ണം നിശ്ചയിക്കുക. ഇന്നലെ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

ഇന്നലെ മാത്രം ശബരിമലയിലെത്തി സുഖദർശനം പൂർത്തിയാക്കി മടങ്ങിയത് 80000 ത്തോളം തീർത്ഥാടകരാണ്. മണ്ഡല മകര വിളക്ക് മഹോത്സവം പുരോഗമിക്കുമ്പോൾ ഇതുവരെ ആറു ലക്ഷത്തോളം തീർത്ഥാടകർ ശബരിമലയിലെത്തി ദർശനം പൂർത്തിയാക്കി മടങ്ങി.



Post a Comment

أحدث أقدم

AD01