ഗില്ലിന്‍റെ പരുക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരം; ഏകദിന പരമ്പരയിൽ ആരെ ക്യാപ്റ്റനാക്കും?


കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ പരുക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമെന്ന് റിപ്പോർട്ട്. ഇതോടെ ഏകദിന പരമ്പരയിലും ഗിൽ കളിക്കില്ലെന്നാണ് സൂചന. അടുത്ത വർഷം ആദ്യം നടക്കുന്ന ടി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് ഗില്ലിന് ബിസിസിഐ വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ ഗിൽ കളിക്കാതിരുന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പരയിൽആരെ ക്യാപ്റ്റനാക്കുമെന്ന വിഷമസന്ധിയിലാണ് ബിസിസിഐ. ഇക്കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്കും ബിസിസിഐയ്ക്കും ഏറെ തലപുകയ്ക്കേണ്ടി വരുമെന്ന് ഉറപ്പ്. മുതിർന്ന താരങ്ങളായ ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. കൂടാതെ ജസ്പ്രിത് ബുംറ ഏകദിന പരമ്പരയിൽ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പുമില്ല. ഈ സാഹചര്യത്തിലാണ് പകരക്കാരനായ നായകനെ കണ്ടെത്തുന്നത് ഒരു സമസ്യയായി മാറുന്നത്. ടീമിലെ യുവതാരങ്ങളിൽ ഒരാളെ നായകസ്ഥാനത്തേക്ക് പരിഗണിക്കുമോയെന്നാണ് അറിയാനുള്ളത്. ടി20 ടീമിലെ മുതിർന്ന കളിക്കാരിൽ ഒരാളെ ഏകദിന ടീം ക്യാപ്റ്റനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏതായാലും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐയുമായി അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന.



Post a Comment

أحدث أقدم

AD01