ഫ്രഷ്കട്ട് സമരം; ബാബു കുടുക്കിലിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്

 


കോഴിക്കോട് ഫ്രഷ്കട്ട് സമരത്തെ തുടർന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഡാലോചന അടക്കമുള്ള കേസുകളിൽ പ്രതിയായ സമര സമിതി ചെയർമാൻ ബാബു കുടുക്കിലിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. നിലവിൽ ഒളിവിൽ കഴിയുന്ന ബാബു തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെ മുന്നിൽ ഹാജരായിരുന്നു.നാമനിർദേശ പത്രിക നൽകുന്നതിൻ്റെ മുന്നോടിയായി രേഖകൾ അറ്റസ്റ്റ് ചെയ്യാനാണ് ബാബു കുടുക്കിൽ എത്തിയത്. ഇതിനായി സഹായങ്ങൾ ഒരുക്കിയ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്മാനെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നുമാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ എയർപോർട്ടുകളിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യും എന്ന് മനസ്സിലാക്കിയ ബാബു കുടുക്കിൽ നേപ്പാളിൽ എത്തി അവിടെ നിന്നും റോഡ് മാർഗമാണ് നാട്ടിൽ എത്തിയത്.ഒക്ടോബർ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.



Post a Comment

أحدث أقدم

AD01