കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എറണാകുളത്ത്; തടഞ്ഞുവെച്ച് റെയില്‍വെ പൊലീസ്

 



കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. പരിശോധനയുടെ ഭാഗമായാണ് റെയില്‍വേ പൊലീസ് തടഞ്ഞുവെച്ചത്. എന്തിനാണ് എറണാകുളത്ത് എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കോടതിയില്‍ ഹാജരാകാനായാണ് എത്തിയതെന്നാണ് ബണ്ടി ചോര്‍ പറഞ്ഞത്. പൊലീസ് മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിട്ടുണ്ട്. നിലവിൽ ബണ്ടി ചോറിനെതിരെ പുതിയ കേസ് ഒന്നുമില്ലെന്നാണ് വിലയിരുത്തൽ. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. വലിയ വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു.പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.



Post a Comment

أحدث أقدم

AD01