കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പരസ്പരം അഴിമതി ആരോപിച്ച് ഭരണ-പ്രതിപക്ഷ ബഹളം . കൗൺസിൽ യോഗം തുടങ്ങിയ ഉടൻ അഴിമതി ഭരണം തുലയട്ടെ എന്ന് പറഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി . പിണറായി ഭരണം അഴിമതി ഭരണം തുലയട്ടെ എന്ന് പറഞ്ഞു ഭരണപക്ഷവും ഇറങ്ങിയതോടെ അന്തരീക്ഷം ബഹളമയമായി. 17 അജണ്ടകൾ വച്ചായിരുന്നു കൗൺസിൽ യോഗം .മേയർ ചേംബറിൽ കയറിയ ഉടൻ പ്രതിപക്ഷം അഴിമതി ഭരണം തുലയട്ടെ എന്നുപറഞ്ഞ് രംഗത്തെത്തി. എന്നാൽ പിണറായി ഭരണം തുലയട്ടെ എന്ന് പറഞ്ഞ് ഭരണപക്ഷവും മുദ്രാവാക്യം വിളി തുടങ്ങി കൗൺസിൽ യോഗം അജണ്ടകൾ പാസാക്കുന്നു എന്ന് പറഞ്ഞു മേയർ യോഗം പിരിച്ചുവിട്ടു. കണ്ണൂർ കോർപ്പറേഷന്റെ സദ് ഭരണത്തിൽ വിറളി പിടിച്ച് നിരന്തരം ഭരണസ്തംഭനം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഴിമതികൾ പുറത്തു വരുമ്പോൾ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എതിരെ അഴിമതി ആരോപിച്ചു സംസ്ഥാന ഭരണത്തിന്റെ അഴിമതി വാർത്ത വഴിതിരിച്ചു വിടാനാണ് ശ്രമം. കോർപ്പറേഷന് എതിരെ അഴിമതി ആരോപിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ .കെ . രാഗേഷ് വായിക്കാൻ അറിയാത്തതു കൊണ്ടാണോ മനപ്പൂർവ്വം ആണോ ക്യാൻസൽ ചെയ്ത ടെൻഡറുകൾ പേപ്പറുകൾ ഹാജരാക്കി
ഇല്ലാത്ത അഴിമതി ആരോപിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
കോർപ്പറേഷനിലെ പല ഉദ്യോഗസ്ഥരും സിപിഎമ്മിന്റെ വിനീത
ദാസന്മാരാണ്. വിവരാവകാശ നിയമം പാലിക്കാതെ എങ്ങനെയാണ് ഇവർ സുപ്രധാനമായ രേഖകൾ പുറത്തു കൊടുക്കുന്നത് എന്നറിയില്ല. വെള്ളിയാഴ്ച പത്രസമ്മേളനം വിളിച്ചു എല്ലാം പറയുമെന്നും മേയർ പറഞ്ഞു.
.jpg)



إرسال تعليق