ഉണക്കമീൻ കറി നമ്മൾ അധികവും ഉണ്ടാക്കാറുണ്ട്. എന്നാൽ ഉണക്കമീൻ മാങ്ങായിട്ട് തേങ്ങ അരച്ച് വച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ പരീക്ഷിച്ചു നോക്കിക്കോളൂ . അതൊരു ഒന്നന്നര കോമ്പിനേഷൻ ആണ്. ഒരിക്കൽ കറി വച്ച്കഴിച്ചാൽ പിന്നെ ഇങ്ങനെയല്ലാതെ നിങ്ങൾ ഉണ്ടാക്കില്ല. മാത്രമല്ല ഈ ഒരു കറിയുണ്ടെങ്കിൽ എത്ര ചോറുണ്ടാലും മതിവരില്ല.
ആവശ്യമായ സാധനങ്ങൾ
ഉണക്കമീൻ – ¼ കിലോഗ്രാം (വെള്ളത്തിലിട്ട് കുതിർത്ത് ഉപ്പ് കളഞ്ഞ് വൃത്തിയാക്കി എടുക്കുക)
മാങ്ങാ ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
ഉള്ളി – 5 എണ്ണം
തേങ്ങാ ചിരകിയത് – 1 ½ കപ്പ്
പച്ചമുളക് – 7
ഇഞ്ചി 1 ടീസ്പൂൺ
വെളുത്തുള്ളി – 9 അല്ലി
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഉലുവ – ഒരു നുള്ള്
കടുക് –
ഉപ്പ് –
വെള്ളം –
എണ്ണ –
കറിവേപ്പില –
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു ചട്ടിയിൽ ഉണക്കമീൻ, മാങ്ങ കഷ്ണങ്ങളാക്കിയത് , ഉള്ളി, പച്ചമുളക്, ഇഞ്ചി ,വെളുത്തുള്ളി തുടങ്ങിയവ ഇടുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയ പൊടികളും കുറച്ച് ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക. ശേഷം ഇവ ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ച് വച്ച് വേവിക്കുക. തിള വന്ന് കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ അരച്ചത് കൂടി ചേർത്ത് അഞ്ച് മിനിറ്റ് ചെറിയ തീയിൽ വയ്ക്കുക. ശേഷം തീ ഓഫാക്കാം. ഇനി വറവ് ചേർക്കാം. ഇതിനായി പാനിൽ എണ്ണ ചൂടായിക്കഴിയുമ്പോൾ കടുക്, ഉലുവ, ചുവന്നുള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ച ശേഷം കറിയിലേക്ക് ഒഴിക്കാം. രുചിയൂറും ഉണക്കമീൻ മാങ്ങാ കറി റെഡി.
.jpg)




إرسال تعليق