ആറളം അമ്പലകണ്ടിയിൽ വീടിന് തീപിടിച്ചു


ഇരിട്ടി: ആറളം അമ്പലക്കണ്ടിയിൽ വീടിന് തീപിടിച്ചു. മണലേൽ ലൂസിയമ്മയുടെ വീടിനാണ് തീ പിടിച്ചത്. ഇന്നലെ . രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം. വീട്ടിൽ നിന്നും പുകയിടുന്നത് കണ്ട് നാട്ടുകാരാണ് തീപിടുത്തം ആദ്യം കണ്ടത്. വീടിൻ്റെ രു മുറിയിൽ നിന്നും തീ പടരുന്നത് കണ്ട് നാട്ടുകാർ വൈദ്യുതി ബന്ധവും ഗ്യാസ് കണക്ഷനും വിച്ഛേദിച്ച ശേഷം ഇരിട്ടി ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റൂമിനുള്ളിലെ കട്ടിൽ, വസ്ത്രങ്ങൾ, മറ്റ് ഫർണിച്ചർ സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. സംഭവ സമയത്ത് വീട്ടിൽ മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞുകുട്ടിയടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് കുട്ടികൾ പള്ളിയിൽ പോയിരിക്കുകയായിരുന്നു. സംഭവസമയത്ത് ലൂസിയാമ്മ പശുവിനെ കെട്ടാനായി കൃഷിയുടത്തിലേക്ക് പോയിരിക്കുകയായിരുന്നു. മകന്റെ ഭാര്യ ലിജിന നൈറ്റ് ഡ്യൂട്ടിക്ക് വിശേഷം വീട്ടിൽ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ പുക നിറഞ്ഞതോടെ കുട്ടിയെ ഉൾപെടെ അടുത്ത വീട്ടിലേക്ക് മാറ്റി. നാട്ടുകാർ കണ്ടതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. വീടിൻ്റെ ഒരു മുറി മുഴുവൻ കത്തിനശിച്ചതിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. ഇരിട്ടി ഫയർഫോഴ്‌സ് ആറളം പോലീസും സ്ഥലത്തെത്തി.



Post a Comment

أحدث أقدم

AD01