കോഹ്ലി-രോഹിത് ഷോ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം


റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശർമയും വിരാട് കോഹ്ലിയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. 18 റൺസെടുത്ത യശ്വസി ജയ്സ്വാൾ പുറത്തായെങ്കിലും, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലിയും രോഹിതും ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 37.4 ഓവറിൽ നാലിന് 233 എന്ന മികച്ച സ്കോറിലാണ്. 103 റൺസോടെ വിരാട് കോഹ്ലിയും 17 റൺസോടെ കെ എൽ രാഹുലുമാണ് ക്രീസിൽ. രാഹുലും കൊഹ്ലിയും ചേർന്നു രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടാണുയർത്തിയത് രോഹിത് അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. 51 പന്തിൽ അഞ്ച് ഫോറും മൂന്നും സിക്സും സഹിതം 57 റൺസാണ് രോഹിത് നേടിയത്. 103 പന്തുകൾ നേരിട്ട കൊഹ്ലിയുടെ സെഞ്ച്വറി നേട്ടത്തിൽ ഏ‍ഴ് ഫോറും അഞ്ച് സിക്സറുകളും ഉൾപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒട്ടിനിയേൽ ബാർട്ട്മാൻ രണ്ട് വിക്കറ്റും ബർഗറും യാൻസനും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.



Post a Comment

أحدث أقدم

AD01