തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം


തലശ്ശേരി: തലശ്ശേരി നഗരത്തിലെ മണവാട്ടി ജംഗ്ഷൻ മുതൽ വടകര ഭാഗത്തേക്ക് ലുലു ഗോൾഡ് വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാം ഘട്ട പ്രവർത്തി 17-11-2025 തീയ്യതി മുതൽ വീണ്ടും ആരംഭിക്കുന്നു. 17-11-2025 തീയതി തിങ്കൾ രാവിലെ 7 മണി മുതൽ റോഡ് പണി പൂർത്തിയാകുന്നത് വരെ ടൌൺ ബാങ്ക് ജംഗ്ഷൻ മുതൽ മണവാട്ടി ജംഗ്ഷൻ വരെയുള്ള മേലൂട്ട് മഠപ്പുര റോഡ് പൂർണ്ണമായും അടച്ചിടും.

തലശ്ശേരി ബസ്സ് സ്റ്റാൻ്റിൽ നിന്നും മഞ്ഞോടി, പാനൂർ, കടവത്തൂർ, നാദാപുരം ഭാഗത്തേക്ക് പോകുന്ന ബസുകൾ സംഗമം ജംഗ്ഷൻ വഴി ടൗൺ ഹാൾ, ടൗൺ ബാങ്ക് വഴി പോകേണ്ടതാണ്.

മഞ്ഞോടി, പാനൂർ, കടവത്തൂർ, നാദാപുരം ഭാഗത്ത് നിന്നും തലശ്ശേരി ബസ്സ് സ്റ്റാൻ്റിലേക്ക് വരുന്ന ബസ്സുകൾ കീഴന്തി മുക്കിൽ നിന്നും ചിറക്കര വഴി ടൗൺ ഹാൾ, സംഗമം ജംഗ്ഷൻ NCC റോഡ് വഴി ബസ്സ് സ്റ്റാൻ്റിൽ പ്രവേശിക്കേണ്ടതാണ്.

കീഴന്തി മുക്കിലും, ചിറക്കരയിലും പാർക്ക് ചെയ്‌തു വരുന്ന ഓട്ടോറിക്ഷകൾ മേൽ റോഡ് പണി കഴിയുന്നത് വരെ അവിടെ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.



Post a Comment

أحدث أقدم

AD01