ജപ്പാനിലെ നാഗസാക്കി സർവകലാശാലയിൽ നിന്ന് ഫിഷറീസ് സയൻസിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ശരണ്യ കെ. രാജു




കണ്ണൂർ: ജപ്പാനിലെ പ്രശസ്തമായ നാഗസാക്കി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫിഷറീസ് സയൻസിൽ പി.എച്ച്.ഡി നേടി ഡോ. ശരണ്യ കെ. രാജു മലയാളികളുടെ അഭിമാനമായി. ചന്ദനക്കാപ്പാറ, കല്ലുറുമ്പിൽ വീട്ടിൽ കെ.എൻ. രാജുവിന്റെയും ശാന്തയുടെയും മകളായ ശരണ്യ, ബാല്യകാലം മുതൽ ശാസ്ത്ര പഠനത്തിലെയും സമുദ്ര ഗവേഷണങ്ങളിലെയും താൽപര്യം വിജയകരമായ അക്കാദമിക് ജീവിതമായി മാറ്റിയെടുക്കുകയായിരുന്നു. ഡോ. ശരണ്യയുടെ ഈ നേട്ടം കുടുംബത്തിന്റെയും നാട്ടിന്റെയും അഭിമാന നിമിഷമായി മാറി.



Post a Comment

أحدث أقدم

AD01