സ്വർണത്തിന്റെ വില കൂടി


സംസ്ഥാന സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് പവന് 160 രൂപ കൂടിയിരിക്കുന്നത്. ഇതോടെ പവന് 91,280 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ വർധിച്ച് 11,410 രൂപയുമായി. ഇന്നലെ സ്വർണത്തിനു വില കുറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സ്വർണവില കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്.

ഒക്ടോബറില്‍ സ്വര്‍ണത്തിൻ്റെ വിലയില്‍ വൻ കുതിപ്പാണുണ്ടായത്. എല്ലാവരും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.



Post a Comment

أحدث أقدم

AD01