കണ്ണൂർ : വൃക്ക തരപ്പെടുത്തി തരാമെന്നു വാഗ്ദ്ധാനം ചെയ്തു രോഗികളെയും സഹായ കമ്മിറ്റിക്കാരെയും പറ്റിച്ചു പണം തട്ടുന്ന കേസിലെ പ്രതി അറസ്റ്റിൽ ആറളം എസ്.ഐ കെ. ഷുഹൈബും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വീർപ്പാട് സ്വദേശി നൗഫൽ എന്ന സത്താറിനെയാണ് ഇന്നലെ ആറളം പൊലിസ് വീട്ടിൽ നിന്നും അറസ്റ്റു ചെയ്തത്. പട്ടാന്നൂർ സ്വദേശി നൗഫൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. വൃക്ക രോഗിയായ നൗഫലിന് നാട്ടുകാർ ചികിത്സ സഹായ നിധിയിലൂടെ സമാഹരിച്ചു നൽകി 1 ആറ് ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡോണറെ തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ്. ഡോണർ എന്ന പേരിൽ നിബിൻ എന്നയാളെ പ്രതി നൗഫലിന് പരിചയപ്പെടുത്തി. മൂന്ന് ലക്ഷം പണമായും മൂന്ന് ലക്ഷം ബാങ്കിലൂടെയുമാണ് കൈമാരുന്നത്. 2024 ഡിസംബർ മുതലുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്.
വൃക്ക തരപ്പെടുത്തി തരാമെന്നു വാഗ്ദ്ധാനം ചെയ്തു രോഗികളെയും സഹായ കമ്മിറ്റിക്കാരെയും പറ്റിച്ചു പണം തട്ടുന്ന കേസിലെ പ്രതി അറസ്റ്റിൽ
WE ONE KERALA
0
.jpg)




إرسال تعليق