അണ്ടർ 19 വേൾഡ് കപ്പിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി വൈഭവ് സൂര്യവംശി ; 15 അം​ഗ ടീമിനെ പ്ര​ഖ്യാപിച്ച് ബിസിസിഐ


2026 ലെ അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമിൽ ഇടം പിടിച്ച് വൈഭവ് സൂര്യവംശിയും. സൂര്യവംശിയുടെ അരങ്ങേറ്റ മത്സരമാണിത്. ആയുഷ് മാത്രെയാണ് ടീമിന്റെ ക്യാപ്റ്റൻ. വിഹാൻ മൽഹോത്രയാണ് ടൂർണമെന്റിൽ വൈസ് ക്യാപ്റ്റൻ. മലയാളി താരം മുഹമ്മദ് ഈനാനും ടീമിലുണ്ട്. ന്യൂസിലാൻഡ്, യുഎസ്എ, ബംഗ്ലാദേശ് എന്നിവരോടൊപ്പം ഇന്ത്യ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

വിജയ് ഹസാരെ ടൂർണമെന്റിൽ ബീഹീറിന് വേണ്ടി 190 റൺസ് നേടിയാണ് താരം ടീമിലേയ്ക്ക് കടക്കുന്നത്. 16 ഫോറും 15 സിക്സും അടിച്ചെടുത്ത് ബീഹാറിനെ 50 ഓവറിൽ 574 റൺസ് നേടാൻ സൂര്യവംശിയുടെ പ്രകടനം സഹായിച്ചത്. വെറും 36 പന്തിൽ മൂന്നക്കം കടന്ന താരം ലിസ്റ്റ് എയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡും തിരുത്തിയെഴുതി. 2025-ൽ 12 യൂത്ത് ഏകദിനങ്ങളിൽ നിന്ന് സൂര്യവംശി 690 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും രണ്ട് അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. അണ്ടർ 19 ഏഷ്യാ കപ്പിനിടെ, 14 വയസ്സുള്ള താരം ആദ്യ ഘട്ടത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ 171 റൺസ് നേടി മികവ് തെളിയിച്ചു. എന്നാൽ ടൂർണമെന്റ് അവസാനത്തോട് അടുത്തപ്പോൾ സ്ഥിരത നഷ്ടമായി. ഫൈനലിൽ പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക് റണ്ണറപ്പ് ആകാനേ കഴിഞ്ഞുള്ളൂ.



Post a Comment

أحدث أقدم

AD01