വൈഭവം ഈ സൂര്യവംശി; അണ്ടർ 19 ഏഷ്യാകപ്പിൽ സെഞ്ചുറി തൂക്കിയടിച്ച് വൈഭവ് സൂര്യവംശി


ദുബായിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാകപ്പിൽ യു എ യിക്കെതിരായുള്ള ആദ്യമത്സരത്തിൽ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവച്ച് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. 95 പന്തിലാണ് വൈഭവ് 171 റൺസ് നേടിയത്. 14 സിക്സറും 9 ഫോറും ഇന്നിങ്സിൽ കെട്ടിപ്പടുത്തു.

ഓപ്പണിങ് ഇറങ്ങിയ ആയുഷ് മാത്ര 4 റൺസിൽ ക്രീസ് വിട്ടപ്പോൾ രണ്ടാം വിക്കറ്റിലിറങ്ങിയ വൈഭവ് സൂര്യവംശി മലയാളി ആരോൺ ജോർജ്ജിനൊപ്പം ചേർന്ന് ഇന്ത്യൻ സ്കോർ കെട്ടിപ്പടുക്കുകയായിരുന്നു. 57-മത്തെ പന്തിൽ ആരോൺ ജോർജ്ജ് അർദ്ധസെഞ്ചുറി നേട്ടം കുറിച്ചു. 180.0 എന്ന പ്രഹരശേഷിയിലാണ് വൈഭവ് യു എ യി ബൗളർമ്മാരെ പഞ്ഞിക്കിട്ടത്. 11-ാം ഓവര്‍ അവസാനിക്കുമ്പോള്‍ 24 പന്തില്‍ 35 റണ്‍സെന്ന നിലയിലായിരുന്നു വൈഭവ്. 30 പന്തിൽ 13-ാം ഓവറിലാണ് സൂര്യവംശി അർദ്ധസെഞ്ചുറി തികച്ചത്. 16-ാം ഓവറിൽ 3 സിക്സറുകൾ നേടി 56-ാം പന്തിൽ സെഞ്ച്വറിയും അടിച്ചെടുത്തു. 69 റൺസുമായി ആരോൺ ക്രീസുവിടുമ്പോഴേക്കും ടീം ഇന്ത്യ 200 കടന്നിരുന്നു. ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 433 റൺസ് നേടി. രാജസ്ഥാൻ റോയൽസിന് വേണ്ടി ഐ പി എൽലിറങ്ങിയ താരത്തിന്റെ ആദ്യ സെഞ്ചുറി ​ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയായിരുന്നു. പതിനാലാം വയസ്സിൽ വെടിക്കെട്ട ബാറ്റിങുമായി ഐ പി എൽ ചരിത്രം തന്നെ മാറ്റിക്കുറിച്ച താരത്തെ അന്ന് മുതൽ തന്നെ ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരുന്നു.



Post a Comment

أحدث أقدم

AD01