വെടി നിർത്തൽ കരാർ ലംഘിച്ച് തായ്‌ലൻഡ്- കംബോ‍ഡിയ ഏറ്റുമുട്ടൽ മരണം 41 ആയി


തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുമ്പോൾ മരണം 41ആയി എന്നാണ് വിവരം. വെടി നിർത്തൽ കരാർ നിലവിലുണ്ടെങ്കിലും ഇത് ലംഘിച്ചു കൊണ്ടാണ് കഴിഞ്ഞ ഒരാഴ്ചയായി വെടിവയ്പ്പും ആക്രമണങ്ങളും തുടരുന്നത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആൾക്കാരാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവരെ 518,000 ആളുകൾ കുടിയിറക്കപ്പെട്ടതായി കംബോഡിയ ആഭ്യന്തര മന്ത്രാലയവും 400,000 ആളുകൾ കുടിയിറക്കപ്പെട്ടതായി തായ്‌ലൻഡ്‌ പ്രതിരോധ മന്ത്രാലയ വക്താവും അറിയിച്ചു. മാസങ്ങളായി തുടരുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഇരു ​രാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. മലേഷ്യയിൽ നടക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ ഇരു രാജ്യത്തെയും നേതാക്കള്‍ തിങ്കളാഴ്ച മുഖാമുഖം ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയ്ക്ക് ശേഷവും സംഘര്‍ഷത്തില്‍ കാര്യമായ അയവുണ്ടായിട്ടില്ല. ഇതിനെതിരെ പ്രദേശത്ത് നിന്നും വലിയ അമർഷവും ഉയരുന്നുണ്ട്. വ‌ർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കങ്ങളുണ്ട്. മാസങ്ങളായി ഇവിടെ പ്രശ്നങ്ങൾ നടന്നു വരുകയാണ്. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. 800 കീലോമീറ്റർ ദൂരമാണ് കംബോ‍ഡിയയും തായ്ലാൻഡും തമ്മിൽ അതിർത്തി പങ്കിടുന്നത്.



Post a Comment

أحدث أقدم

AD01