പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി


ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ 'മണല് പാറുന്നൊരീ' ലിറികല്‍ വീഡിയോ പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികള്‍ക്ക്, സൂരജ് എസ്. കുറുപ്പാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'മിണ്ടിയും പറഞ്ഞും' ഡിസംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും. ലൂക്ക, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ സിനിമകൾക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണിത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലീം അഹമ്മദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സനല്‍- ലീന ദമ്പതികളുടെ വിവാഹത്തിനു മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത ഛായഗ്രാഹകന്‍ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്. കലാസംവിധാനം അനീസ് നാടോടിയും വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിര്‍വഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയേറ്ററുകളിലെത്തിക്കുന്നത് ജാഗ്വാര്‍ സ്റ്റുഡിയോസാണ്. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി. ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



Post a Comment

أحدث أقدم

AD01