ഇരിട്ടി നഗരസഭ: നാലാം വാർഡ് കൗൺസിലർ ആയി കെ.കെ.ഉണ്ണികൃഷ്ണൻ ചുമതലയേറ്റു

 




ഇരിട്ടി: ഇരിട്ടി നഗരസഭയിലെ നാലാം വാർഡ് കീഴൂർക്കുന്നിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.കെ.ഉണ്ണികൃഷ്ണൻ നഗരസഭ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു പുന്നാട് നഗരസഭ ഓഫിസിനു സമീപം നടന്ന ചടങ്ങിൽ വരണാധികാരി ഇ .റെക്സ് തോമസ് മുമ്പാകെയാണ് ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.മുതിർന്ന അംഗം കെ.രാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു എടക്കാനം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം  നിട്ടൂർ വീട്ടിൽ പരേതനായ കെ.പി.ജനാർദ്ദനൻ്റെയും- കെ.കെ. ഓമനയുടെയും മകനാണ് വിമുക്ത ഭടൻ കൂടിയായ കെ.കെ.ഉണ്ണികൃഷ്ണൻ. കോൺഗ്രസ് എടക്കാനം ബൂത്ത് കമ്മിറ്റി പ്രസിഡണ്ട്, കോൺഗ്രസ് കീഴൂർക്കുന്ന് വാർഡ് പ്രസിഡണ്ട് എന്നീ സംഘടനാ ചുമതകളും നിർവ്വഹിക്കുന്നുണ്ട്

Post a Comment

أحدث أقدم

AD01