കൊച്ചിയിലെ വായു മലിനീകരണ തോത് ഇന്നും അനാരോഗ്യ വിഭാഗത്തിൽ. കൊച്ചി നഗരത്തിൽ വായു മലിനീകരണം സൂചിക 164 രേഖപ്പെടുത്തി. വ്യവസായ മേഖലകളിൽ വായു മലിനീകരണ സൂചിക 200ന് അടുത്താണ്. ഡിസംബറിലെ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണവും വാഹനങ്ങളിലെ പുകയും പൊടിപടലവും ചേരുമ്പോൾ രൂക്ഷമായ പുകമഞ്ഞ് ആവുകയാണ്.നഗരത്തിലെ വായു ഗുണനിലവാരം കുറഞ്ഞുവരികയാണ്. കൊച്ചിയിൽ 150 നും 200നും ഇടയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ഗുണനിലവാര സൂചിക. ഗർഭിണികളും കുട്ടികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും വിദഗ്ധർ പറയുന്നു. ഏലൂർ, ഇടയാർ, കരിമുകൾ അമ്പലമുകൾ എന്നീ വ്യവസായ മേഖലകളിലാണ് കൂടുതൽ പ്രതിസന്ധി. രാവിലെ നടക്കാൻ ഇറങ്ങുന്നവർ ഉൾപ്പെടെ മാസ്ക് ധരിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നു.
.jpg)




إرسال تعليق