കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ബിനോയ് കുര്യനും വൈസ് പ്രസിഡന്റായി ടി ഷബ്‌നയും മത്സരിക്കും. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളാണ് രണ്ടുപേരും. ഭരണപരവും സംഘടനാപരവുമായി കഴിവുതെളിയിച്ച ഇരുവർക്കും ജില്ലയിൽ വികസനമുന്നേറ്റത്തിന് നേതൃത്വം നൽകാനാവുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ച ബിനോയ് കുര്യനും കോട്ടയം പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച ഷബ്‌നയും മികച്ച അനുഭവ സന്പത്തുമായാണ് ജില്ലാ പഞ്ചായത്ത് സാരഥ്യത്തിലെക്കെത്തുന്നത്. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് 18 സീറ്റുകളുണ്ട്. കഴിഞ്ഞ തവണ 17 ഡിവിഷനുകളിൽ വിജയം നേടിയ എൽഡിഎഫ് ഇത്തവണ അത് 18 ആയി ഉയർത്തി. മികച്ച വിജയമാണ് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് നേടിയതെന്നും കെ കെ രാഗേഷ് പറഞ്ഞു.
.jpg)



إرسال تعليق