ഇരിട്ടി: ഇരിട്ടി നഗരസഭയിലെ എറ്റവും പ്രായം കുറഞ്ഞ കുഞ്ഞു കൗൺസിലർ ആയി രണ്ടാം വാർഡ് വട്ടക്കയത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട നവ്യ സി സന്തോഷ് നഗരസഭ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു പുന്നാട് നഗരസഭ ഓഫിസിനു സമീപം നടന്ന ചടങ്ങിൽ വരണാധികാരി ഇ .റെക്സ് തോമസ് മുമ്പാകെയാണ് ദൃഢപ്രതിജ്ഞ ചെയ്തത്.മുതിർന്ന അംഗം കെ.രാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു വട്ടക്കയം കാവ്യശ്രീനിവാസിൽ സി.സന്തോഷ് - സുഗന്ധി ദമ്പതികളുടെ മകളായ 22 കാരി നവ്യ സി സന്തോഷ് തൻ്റെ കന്നി മത്സരത്തിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് മിന്നും വിജയം നേടി നാടിൻ്റെ പ്രതിനിധിയായത്. തലശ്ശേരി ബ്രണ്ണൻ കോളജിൽ ബിരുദപoനം പൂർത്തിയാക്കി ഇരിട്ടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പി എസ് സി പരിശീലനം നടത്തി വരുന്നതിനിടയിലാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എസ് എഫ് ഐ -ബാലസംഘം രംഗത്ത് നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന നവ്യ തൻ്റെ കന്നി മത്സരത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെന്ന നിലയിൽ നാട്ടിൽ താരമായിരുന്നു. മികച്ച വിജയം നേടി നഗരസഭ കൗൺസിലർ ആയി ചുമതലയേറ്റതോടെ ഇരിട്ടി നഗരസഭയിൽ 34 അംഗങ്ങളുടെയും ബേബി കൗൺസിലർ ആയി മാറുകയാണ് നവ്യ സി സന്തോഷ് എന്ന വട്ടക്കയം വാർഡിൻ്റെ ജനപ്രതിനിധി
.jpg)



إرسال تعليق