ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം അരലക്ഷം പിന്നിട്ടു. മണ്ഡല പൂജകൾക്കായി 26, 27 തീയതികളിലേക്കുള്ള സ്പോട്ട് ബുക്കിങ്ങുകൾ ഇന്നലെ മുതൽ ആരംഭിച്ചു. സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും എല്ലാവർക്കും സുഖ ദർശനം ഉറപ്പു വരുത്തുന്നുണ്ടെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. മണ്ഡല പൂജക്കായുള്ള സ്പോട്ട് ബുക്കിങ്
വർധിപ്പിക്കുന്നത് ദേവസ്വവും കോടതിയുമായി കൂടി ആലോചിക്കുമെന്നും ഡിജിപി വ്യക്തമാക്കി. രാവിലെ മുതൽ തന്നെ തീർഥാടകരെ കൊണ്ട് സന്നിധാനം നിറഞ്ഞിരുന്നു. 35063 പേരാണ് രാവിലെ 9 മണിവരെ ദർശനം നടത്തിയത്. മരക്കൂട്ടം വരെ ഭക്തരുടെ നിര നീണ്ടതോടെ ഘട്ടംഘട്ടമായാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. പുല്ലുമേട് വഴിയുള്ള ഭക്തരുടെ വരവും കൂടിയിട്ടുണ്ട്. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. 26 ന് മുപ്പതിനായിരം പേർക്കും 27 ന് 35,000 പേർക്കുമാണ് ദർശനത്തിനുള്ള അവസരം. സ്പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതം അനുവദിക്കും.
.jpg)




إرسال تعليق