കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് വ്യാജ ആശുപത്രി രേഖയുണ്ടാക്കിയെന്ന് അന്വേഷണം സംഘം. 2017 ഫെബ്രുവരി പതിനാല് മുതൽ 21 വരെ താൻ ആശുപത്രിയിൽ അഡ്മിറ്റ് എന്നായിരുന്നു വ്യാജരേഖ. പതിനേഴിനാണ് നടി ആക്രമിക്കപ്പെട്ടത്. എന്നാൽ ആശുപത്രി രേഖകളിൽ ദിലീപിന്റെ പേര് ഉണ്ടായിരുന്നില്ല. 15/11/ 2017 – ൽ ദിലീപ് ഒരു കുറ്റം ചെയ്താൽ കണ്ടുപിക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ദിലീപ് തന്നെ പറഞ്ഞതായി അന്വേഷണം സംഘം കണ്ടെത്തി. പ്രോസിക്യൂഷൻ ഇത് പ്രധാന തെളിവായി സമർപ്പിച്ചു.നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി വരുമ്പോള്‍ ഗൂഢാലോചന തെളിയുമെന്ന് കരുതുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി പറഞ്ഞു. എട്ടാം പ്രതിയായി ദിലീപ് കൂടി വന്നതോടെയാണ് കേസ് നീണ്ടുപോയത്. വൈകിയായാലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വിധി വന്നതിന് ശേഷം പല വിവരങ്ങളും വെളിപ്പെടുത്തുമെന്നും അഡ്വ. ടി ബി മിനി പറഞ്ഞു. നാളെയാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി. ഏഴരവര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വിധി പറയുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകും. തന്നെ അറിയില്ലെന്ന ദിലീപിന്റെ വാദം തള്ളുകയാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. സുനി ശിക്ഷിക്കപ്പെടുകയാണെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പറയുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്നായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര്.
.jpg)




إرسال تعليق