മെസിയുടെ ഇന്ത്യ‍ൻ സന്ദര്‍ശനം: മുഖ്യസംഘാടകൻ അറസ്റ്റില്‍, അന്വേഷണ കമ്മീഷനെ നിയോഗിച്ചു*

 


രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തി അർൻ്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസിയുടെ ഇന്ത്യ സന്ദർശനം. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എത്തിയ മെസി 10 മിനിറ്റ് പോലും ചെലവഴിക്കാതെയും ആരാധകരെ അഭിസംബോധന ചെയ്യാതെയും മടങ്ങിയതിൽ പ്രകോപിതരായ ആരാധകര്‍ സാൾട്ട്ലേക്ക് സ്റ്റേഡിയം തകർക്കുകയും വലിയ സംഘർഷം ഉടലെടുക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. നിലവിൽ പരിപാടിയുടെ മുഖ്യ സംഘാടകൻ ശതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദബോസും കർശന നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ വിഷയം മമത സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. മെസിയെ കാണാൻ വൻ തുകയ്ക്ക് ടിക്കറ്റ് വാങ്ങിയവർ ആ തുക തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.



Post a Comment

أحدث أقدم

AD01