പെരിങ്ങമല സഹകരണ സംഘം വായ്പാ തട്ടിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ. വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നത് നാട്ടിൽ സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനെ തട്ടിപ്പായി കാണാനാവില്ല. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് വായ്പയെടുത്തോ എന്ന് തനിക്കറിയില്ലെന്നും അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവ്. സുരേഷ് വൈസ് പ്രസിഡന്റായ ബാങ്കില്‍ നിന്ന് ഭരണസമിതി അംഗങ്ങള്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്നാണ് സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. അഡ്വ: എസ്.സുരേഷായിരുന്നു വൈസ് പ്രസിഡൻറ്. ഈ ബാങ്കിൽ ഭരണസമിതി ലക്ഷങ്ങൾ തട്ടിപ്പ് നടത്തി എന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. ബാങ്കിന് ആകെ 4.16 കോടിയുടെ നഷ്ടമാണ് ബിജെപി ഭരണസമിതി വരുത്തിയത്.
.jpg)




إرسال تعليق