ചിറ്റൂരിൽ കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചിൽ തുടരുന്നു

 


പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചിൽ തുടരും. പൊലീസിന്റെയും ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ ആയിരിക്കും തിരച്ചിൽ. ഇന്നലെ രാവിലെ 11 മണിയോടെ കാണാതായ സുഹാനു വേണ്ടി ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ്സ്കോഡ് കാണിച്ച കുളത്തിൽ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.പ്രദേശത്ത് സിസിടിവി ഇല്ലാത്തതും വെല്ലുവിളി ആകുന്നുണ്ട്. കുട്ടി പ്രദേശത്ത് തന്നെ മറ്റെവിടെയെങ്കിലും മയങ്ങിക്കിടക്കുകയോ വഴിയറിയാതെ അകപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ടോ എന്നതു അടക്കമുള്ള കാര്യങ്ങളും ഊർജിതമായി പരിശോധിക്കും. സഹോദരനുമായി പിണങ്ങി ഇന്നലെ 11 മണിയോടെയാണ് കുട്ടി വീട് വിട്ട് ഇറങ്ങുന്നത്. സാധാരണഗതിയില്‍ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയം ഇല്ല. പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. രാവിലെ എട്ടുമണിയോടെ കുട്ടിക്കായി തിരച്ചിൽ പുനരാരംഭിക്കും. ടൗൺ കേന്ദ്രീകരിച്ചും പരിശോധന നടത്തും.



Post a Comment

أحدث أقدم

AD01