അങ്കമാലിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ


അങ്കമാലിയിൽ യുവാവിൽ നിന്നും മയക്കുമരുന്ന് പിടികൂടി. അങ്കമാലി കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായത്. പള്ളിക്കര പഴത്തോട്ടം സ്വദേശി അഖിലാണ് പോലീസിന്റെ പിടിയിലായത്. ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിൻറെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചത്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.



Post a Comment

أحدث أقدم

AD01