‘കോടതി വിധി അംഗീകരിച്ച് എസ്ഐആറില്‍ സമയം നീട്ടണം’: എം വി ജയരാജൻ


കോടതി വിധി അംഗീകരിച്ച് എസ്ഐആറില്‍ സമയം നീട്ടണമെന്ന് എം വി ജയരാജൻ. മരിച്ചവരുടെ കണക്കിൽ പോലും ദിവസങ്ങൾക്കിടെ വൈരുദ്ധ്യം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ല് വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ എസ്ഐആർ ഉപയോഗിക്കുന്നു. പൗരത്വ ഭേദഗതി ബിൽ കേരളം എതിർത്തതാണ്. അതുകൊണ്ടാണ് എസ് ഐ ആര്‍ വരുന്നത്. അതിനെതിരെയാണ് സി പി ഐ എം ഉൾപ്പെടെ സുപ്രീംകോടതിയെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ കൊണ്ടുവന്നതാണ് എസ് ഐ ആർ എന്ന വ്യാജ പ്രചരണമാണ് തെരഞ്ഞെടുപ്പിൽ ചിലർ നടത്തിയത്. അങ്ങനെയെങ്കിൽ ബീഹാറിൽ 65 ലക്ഷം പേർ എങ്ങനെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായെന്ന് അദ്ദേഹം ചോദിച്ചു.

ശബരിമല പാരഡി ഗാന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. അത് ഒരു ഗാനമല്ലെന്നും മതത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാനം തെരഞ്ഞെടുപ്പിൻ്റെ ചട്ടലംഘനമാണ്. ജനപ്രാധിനിത്യ നിയമത്തിന്റെയും മുനിസിപ്പൽ ചട്ടലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനെയാണ് ഇടതുപക്ഷം എതിർക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Post a Comment

أحدث أقدم

AD01