സ്പോർട്സ് ഹബ്ബ് ഉദ്ഘാടനം ചെയ്തു


തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്പോർട്സ് ഹബ്ബിന്റെ ഉദ്ഘാടനം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് നിർവഹിച്ചു. കായിക മേഖലയിൽ വിജയിക്കണമെങ്കിൽ പഠനവും ഒപ്പം കൊണ്ടുപോകണമെന്ന് അവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്കൂൾ മാനേജർ മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. സ്പോർട്സ് ഹബ്ബിന്റെ ശില്പികളായിട്ടുള്ള റിഷ്വിൻ മാത്യു, ജോബൽ ജോജോ എന്നിവരെ ആദരിച്ചു. പ്രധാന അധ്യാപകൻ മാത്യു ജോസഫ് മദർ പി.ടി.എ പ്രസിഡൻറ് ബിന്ദു കൃഷ്ണ സ്പോർട്സ് കൺവീനർ ജാക്സൺ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.



Post a Comment

أحدث أقدم

AD01