മഴ ലഭ്യത കുറഞ്ഞു; ബലൂചിസ്താന്റെ പലഭാ​ഗങ്ങളും വരൾച്ചയിലേക്ക്


കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ ബലൂചിസ്താനിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ 41.9 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഇത് ക്വാട്ട ഉൾപ്പെടെയുള്ള ആറ് ജില്ലകളെ കഠിന വരൾച്ചയിലേക്കാണ് നയിച്ചിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 8.6 മില്ലി മീറ്റർ മഴ മാത്രമാണ് പെയ്തത്. അത് സാധാരണ ലഭിക്കുന്ന മഴയുടെ 14.8 മില്ലി മീറ്ററിനേക്കാൾ കുറവാണ്. ഈ കാലയളവിൽ 0.9 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ ചൂടു കൂടുകയും ചെയ്തിട്ടുണ്ട്.

കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം മഴ ലഭ്യത കുറഞ്ഞതോടെ മെയ് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ബലൂചിസ്ഥാന്റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലകളിൽ അതികഠിന വരൾച്ചയാണ് അനുഭവപ്പെട്ടത്. കൂടാതെ 2026 ഫെബ്രുവരി വരെയും ഈ പ്രദേശങ്ങളിൽ പതിവിലും കുറവ് മഴ ലഭിക്കാനാണ് സാധ്യത. ക്വാട്ട, ച​ഗായ്, മസ്തങ്, ഘരൺ, നുഷ്കി,പഞ്ച്​ഗുർ എന്നീ പ്രദേശങ്ങളിൽ താപനില കൂടും. വരൾച്ച ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉപജീവനത്തെയും അത് പോലെ പരിസ്ഥിതിയെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് യു എൻ ഡി പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബലൂചിസ്താനിൽ 1.8 മില്ല്യൺ ജനങ്ങളെ വരൾച്ച ബാധിച്ചിട്ടുണ്ട്. വർഷത്തിൽ ലഭിക്കുന്ന മഴയുടെ 24.2 ശതമാന കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്.



Post a Comment

أحدث أقدم

AD01