വിധി ചിലപ്പോഴൊക്കെ അങ്ങനെയാണ്, സന്തോഷങ്ങളുടെ നടുവിലേക്കാകും ദുരന്തം പെയ്തിറങ്ങുക. അമ്മയുടെ വീട്ടിൽ സന്തോഷത്തോടെ വിരുന്നിനെത്തിയതായിരുന്നു എളവൂർ സ്വദേശിയായ 30-കാരൻ കൃഷ്ണൻ. എന്നാൽ ചാലക്കുടി പുഴയിലെ അന്നനാട് ആറങ്ങാലി കടവിൽ വെച്ചാണ് മരണം കൃഷ്ണനെ കാത്തിരുന്നത്. കൂടെയുണ്ടായിരുന്ന ബന്ധുവായ കുട്ടി പുഴയിൽ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ രണ്ടാമതൊന്നു ആലോചിക്കാതെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു അവൻ. ആ കുരുന്നിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുഴയുടെ ആഴങ്ങളിൽ കൃഷ്ണൻ എന്ന ചെറുപ്പക്കാരൻ പൊലിഞ്ഞു. ഒരു ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച ആ വലിയ മനസ്സിന് മുന്നിൽ പ്രണാമം. ആ കുടുംബത്തിന്റെ കണ്ണീരിൽ പങ്കുചേരുന്നു.
.jpg)




إرسال تعليق