മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന് ഇഡിയുടെ നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്. പി വി അന്‍വറിന്റെ ബിനാമി ഇടപാടുകളില്‍ സിയാദിന് നിര്‍ണ്ണായക പങ്കെന്നാണ് ഇഡി കണ്ടെത്തല്‍. മണി ലോണ്ടറിങ് നടത്തി എന്നും ഇഡി കണ്ടെത്തലുണ്ട്. അന്‍വര്‍ 5 വര്‍ഷം കൊണ്ട് വരുമാനം 14 കോടിയില്‍ നിന്നും 64 കോടിയാക്കിയതിലാണ് ഇഡി അന്വേഷണം. സമ്പത്തിക മാന്ദ്യമുള്ള 5 വര്‍ഷം സ്വത്ത് 5 ഇരട്ടി ആയതില്‍ ഇഡിക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ബിനാമികളിലേക്കും പണം നല്‍കിയവരിലേക്കും അന്വേഷണമെത്തുന്നുണ്ട്. അന്‍വറിനും ഇന്നലെ ഇഡി നോട്ടീസ് നോട്ടീസ് കിട്ടിയിരുന്നു. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. പി വി അന്‍വര്‍ ബിനാമി ഇടപാട് നടത്തി എന്ന് ഇഡി കണ്ടെത്തല്‍. നേരത്തെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിഎംഎല്‍എ വകുപ്പ് പ്രകാരമാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ 17ാം വകുപ്പ് പ്രകാരമാണ് പിവി അന്‍വറുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതെന്നും ഇഡി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെഎഫ്സിയില്‍ നിന്ന് എടുത്ത ലോണ്‍ പി.വി ആര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിക്കായി ആണ് ഉപയോഗിച്ചത്. വായ്പയായി ലഭിച്ച പണം ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് അല്ലാതെ ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തല്‍. ബിനാമികളുടെതെന്ന് സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തിയതായും ഇഡി അറിയിച്ചിരുന്നു.
പിവി അന്‍വറിന്റെ ബിനാമി ഇടപാടുകളില്‍ പങ്ക്; ഡ്രൈവര്‍ സിയാദിന് ഇഡി നോട്ടീസ്
WE ONE KERALA
0
.jpg)



إرسال تعليق