കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യൂ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് പാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയം ആരംഭിച്ചത്. യൂത്ത് ഫ്രണ്ട്, കെ.എസ്.സി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. ഒരുകാലത്ത് കെഎം മാണിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്ക് മാറി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം മുൻ ചെയർമാനായിരുന്നു. അവസാനകാലത്ത് ജോസഫ് വിഭാഗം സഹയാത്രികനായി.
കടുത്തുരുത്തി മുൻ എം.എൽ.എ പി.എം.മാത്യൂ അന്തരിച്ചു
WE ONE KERALA
0
.jpg)


إرسال تعليق