മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി BPL മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി നിജപ്പെടുത്തിയെന്ന മാധ്യമ വാർത്ത വസ്തുതാ വിരുദ്ധം


മത്സ്യത്തൊഴിലാളി മേഖലയിൽ നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി ബിപിഎൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി നിജപ്പെടുത്തിയെന്നും അതിനാൽ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും പദ്ധതിയിൽ നിന്നും പുറത്താകുമെന്നുമുള്ള തരത്തിൽ ചില ടിവി ചാനലുകളിൽ പ്രചരിക്കുന്ന വാർത്ത വസ്തുത വിരുദ്ധമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. നിലവിൽ എപിഎൽ, ബിപിഎൽ വ്യത്യാസം ഇല്ലാതെ അർഹരായ എല്ലാ മത്സ്യത്തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുകയും അവയിൽ നിന്നും പദ്ധതി ഗുണഭോക്തൃവിഹിതം സ്വീകരിക്കുകയും ചെയ്തു വരുന്നുണ്ടെന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.



Post a Comment

أحدث أقدم

AD01