മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യം; രാഷ്ട്രീയ ആയുധമാക്കാൻ LDF, ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും

 



തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ രാഷ്ട്രീയ ആയുധമാക്കി എൽഡിഎഫ്. മറ്റത്തൂർ കോടാലിയിൽ ഇന്ന് ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. അതിനിടെ തങ്ങൾ ഇപ്പോഴും കോൺഗ്രസ് ആണെന്നായിരുന്നു രാജിവച്ച് ബിജെപിയുമായി സഹകരിച്ച കോൺഗ്രസ് അംഗങ്ങളുടെ പ്രതികരണം. പാർട്ടിയോട് സംസാരിക്കാനുണ്ടെന്നും തങ്ങളെ കേൾക്കണമെന്നും മുൻ കോൺഗ്രസ് വാർഡ് മെമ്പർമാർ ആവശ്യപ്പെട്ടെങ്കിലും ഡിസിസി ഇതുവരെയും പ്രതികരണത്തിന് തയ്യാറായിട്ടില്ല. വാർഡ് മെമ്പർമാരെ പരസ്യമായി പിന്തുണയ്ക്കുന്ന മറ്റു നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നത് ഡിസിസിയുടെ പരിഗണനയിലാണ്. നാടകീയ നീക്കമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. മറ്റത്തൂരിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോൺഗ്രസ് വിമതരും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയുമായി ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച ഒരു സ്വതന്ത്രന്റെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകൾ നേടി കോൺഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് പ്രസിഡന്റായി. വൈസ് പ്രസിഡണ്ടായി യുഡിഎഫിന്റെ അംഗമായിരുന്ന നൂർജഹാൻ നവാസും വിജയിച്ചു.




Post a Comment

أحدث أقدم

AD01